സജ്‌ദ സംസ്ഥാന പ്രസിഡന്റായി വേങ്ങര ബദ്‌രിയ്യ വിദ്യാർത്ഥി ജുനൈദിനെ തെരഞ്ഞെടുത്തു

വേങ്ങര: സജ്‌ദ സംസ്ഥാന പ്രസിഡന്റായി വേങ്ങര  ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി ജുനൈദ് പരപ്പനങ്ങാടിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പട്ടിക്കാട് ജാമിഅഃ നൂരിയയിൽ ചേർന്ന സംസ്ഥാന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്. 

പാലക്കാട്, കൊപ്പം ഇർഷാദുൽ അനാം കോളേജ് വിദ്യാർത്ഥി സഫുവാൻ ജനറൽ സെക്രട്ടറിയും ചെമ്മാണിയോട് ദാറുൽഹിക്കം കോളേജ് വിദ്യാർത്ഥി യഹിയ കാസിമിനെ ട്രഷർ ആയും യോഗത്തിൽ തിരഞ്ഞെടുത്തു.

സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന അറുപതിൽപരം ജാമിഅഃ ജൂനിയർ കോളേജുകളുടെ വിദ്യാർത്ഥി കൂട്ടായ്മയാണ് സജ്‌ദ.

ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ജുനൈദ് പരപ്പനങ്ങാടി സജ്‌ദ മലപ്പുറം വെസ്റ്റ് സോൺ കോർഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}