ഉച്ചഭക്ഷണത്തിന് സ്‌കൂൾ വളപ്പിൽ ഒരുമുറം പച്ചക്കറി; വിളവെടുത്തു

ഊരകം: കാരാത്തോട് പി.എം.എസ്.എ.എം.എ.യു.പി സ്കൂളിലെ കാർഷിക ക്ലബ്ബ് ഉച്ചഭക്ഷണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറി വിളവെടുത്തു.

സ്കൂൾവളപ്പിൽ അധ്യാപകരുടെ നിർദേശങ്ങൾക്കനുസരിച്ച് വിദ്യാർഥികൾ നിലമൊരുക്കി. ജൈവ കീടനാശിനിയും ജൈവവളവും തയ്യാറാക്കി.

പച്ചക്കറികളുടെ സങ്കരയിനം വിത്തുപാകി കൃഷിനടത്തി. ചീര, വെണ്ട, വഴുതന, മത്തൻ തുടങ്ങിയ പച്ചക്കറികൾ വിളവെടുത്തത് നൂറുമേനി. വിളവെടുപ്പുത്സവം ഊരകം കൃഷി ഓഫീസർ റാഹിമ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി പി.കെ. അസ്‌ലു, കെ.കെ. മുഹമ്മദ്, കാർഷികക്ലബ്ബ് കൺവീനർ യൂസുഫ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}