കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് നാലാം വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിനുള്ള ഫണ്ട് സമാഹരണത്തിന് "ന്യൂസ് പേപ്പർ ചാലഞ്ചിന്" തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. പ്രജിത്ത് ന്യൂസ് പേപ്പർ ഏറ്റുവാങ്ങി.
കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്മെന്റ് ജില്ലാ വൈസ് ചെയർമാൻ സക്കീറലി കണ്ണേത്ത്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഉസ്മാൻകോയ ടി പി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനോജ് പുനത്തിൽ, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സനീഷ് പട്ടയിൽ,ഫെബിൻ ഇ പി എന്നിവർ സന്നിഹിതരായി.