തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനാറാമത് വാർഷികം ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.
"ആരാണ് ഉപഭോക്താവ്? എന്താണ് ഉപഭോക്തൃ സംരക്ഷണം? എന്താണ് ഉപഭോക്താവിന്റെ അവകാശം?" ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ ഉപഭോക്ത തർക്ക പരിഹാര കമ്മീഷനിൽ കേസ് രജിസ്റ്റർ ചെയ്യാം
എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു.
ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. വർദ്ധിച്ചുവരുന്നകൺസ്യൂർ പ്രൊട്ടക്ഷൻ വിഷയങ്ങളുമായും വിവരാവകാശനിയമവുമായും സേവനാവകാശ നിയമമായും തിരൂരങ്ങാടി താലൂക്കിലെ ജനങ്ങൾക്ക് താലൂക്ക് കൺസ്യൂമർ പ്രൊഡക്ഷൻ സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
സി വി സലീം, അബ്ദുൽ റഹീം പൂക്കത്ത്, എ കെ അബൂ ഹാജി, ബിന്ദു പാലത്തിങ്ങൽ,കാട്ടേരി സൈതലവി,പാട്ടശ്ശേരി അലവി ഹാജി,നെസ്റു മണക്കടവൻ എന്നിവർ പ്രസംഗിച്ചു. ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വച്ചതിന് അബുൽ ലൈസിന് കെ മോഹൻദാസ് ആദരവ് നൽകുകയും ചെയ്തു.