എ.ആർ.നഗർ: ഗവൺമെന്റ് എൽ പി സ്കൂൾ പുകയൂരിലെ വിദ്യാർത്ഥികൾ ലോക ജല ദിനം ആചരിച്ചു. ജല സംരക്ഷണ റാലി നടത്തിക്കൊണ്ടും,കുളക്കരയിൽ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിയും,പുരയിടങ്ങളിലും,പൊതു സ്ഥലങ്ങളിലും ജല സംരക്ഷണ പോസ്റ്റർ പതിച്ചും കുട്ടികൾ ദിനാചരണത്തിന്റെ ഭാഗമായി.
വിദ്യാലയത്തിലെ ജല ദൗർലഭ്യം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന കുരുന്നുകൾക്ക്
ദിനാചരണത്തിന്റെ പ്രസക്തി നൽകുന്ന പാഠം
വളരെ വലുതാണ്. വിദ്യാലയത്തിലെ ഹരിത നാച്വർ ക്ലബ്ബ് അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
അധ്യാപകരായ കെ.രജിത, കെ.റജില, സി.ശാരി, പി.വി ത്വയ്യിബ, കെ.സഹല എന്നിവർ നേതൃത്വം നൽകി.