കണ്ണമംഗലം: ലോക ജലദിനത്തോടനുബന്ധിച്ച് ഐ എസ് എ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി ജൽ ജീവൻ മിഷൻ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് തലത്തിലെ 38 അംഗൻവാടികളിൽ നിന്നും തെരഞ്ഞെടുത്ത 33 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കളറിംഗ് മത്സരം സംഘടിപ്പിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിദ്ധീഖ് പി കെ യുടെ അധ്യക്ഷതയിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു.
ജലത്തിന്റെ പ്രാധാന്യവും ഇന്നത്തെ ചുറ്റുപാടുകളും സമൂഹത്തിന്റെ ഇടപെടലും അനിവാര്യമാണ്, വളർന്നു വരുന്ന പുതു തലമുറയെ ജലം അമൂല്യമാണ് ജലത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം എത്തിക്കുക എന്നതിന്റെ ഭാഗയിട്ടാണ് ജൽജീവൻ മിഷൻ ബോധവത്കരണ പരിപാടികൾ നടത്തുന്നത്.
പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റൈഹാനത്ത് തയ്യിൽ വാർഡ് മെമ്പർ അനൂബ്, പത്താം വാർഡ് മെമ്പർ സുബ്രമണ്ണ്യൻ.കെ, ഐ സി ഡി എസ് സൂപ്പർ വൈസർ മുബീന, അംഗൻവാടി ടീച്ചർമാരായ അമ്മടീച്ചർ, ബേബിടീച്ചർ, കദീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചിത്ര രചന മത്സര വിജയികളായ ആർദ്ര ഒന്നാം സ്ഥാനം, കെൻസ രണ്ടാം സ്ഥാനം, മുഹമ്മദ് സൈൻ, ദിന ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജികൾക്ക് സമ്മാനം നൽകി.