കൊളപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്ക്

കൊളപ്പുറം: ദേശീയപത 66 കൊളപ്പുറത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. കോഹിനൂര്‍ സ്വദേശികളായ നിസാല്‍ (17), നാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1:45ഓടെ ആണ് അപകടം.

തിരൂരങ്ങാടിയില്‍ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂര്‍ ഭാഗത്ത് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവയ്‌സ് യൂണിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}