കൂരിയാട്: ദേശീയപാതയിൽ കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോദെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇലക്ട്രിക്ക് കാറും എതിർ ദിശയിൽ നിന്നും വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം.
പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയത് കാരണം തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.താനൂരിൽ നിന്നും ഫയർ ഫോയ്‌സ് എത്തിയാണ് റോഡിൽ നിന്ന് ഓയിൽ നീക്കം ചെയ്തത്. ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും വെങ്ങര പോലീസും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.