കോട്ടക്കലിൽ ബസ് റോഡില്‍ തടഞ്ഞ് താക്കോലും ഊരി മുങ്ങി കാര്‍ ഡ്രൈവർ

കോട്ടയ്ക്കല്‍: കാറില്‍ ചെറുതായി ഉരസി നിര്‍ത്താതെ പോയ പ്രൈവറ്റ് ബസ് പിന്തുടര്‍ന്ന് തടഞ്ഞ്‌ കാര്‍ ഡ്രൈവറായ യുവാവ്. കോട്ടയ്ക്കലില്‍ ആണ് നാടകീയ സംഭവം. ബസ് നടുറോഡില്‍ തടഞ്ഞ യുവാവ് ബസിന്‍റെ താക്കോലും ഊരി കടന്നു കളഞ്ഞു. ഇതോടെ ബസ് പെരുവഴിയില്‍ യാത്രക്കാരുമായി കുടുങ്ങുകയായിരുന്നു.

എടരിക്കോട് ടൗണില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടക്കലിലേക്ക് വന്ന സ്വകാര്യ മിനി ബസ് കാറില്‍ ഉരസിയത്. ബസിനെ പിന്തുടര്‍ന്ന യുവാവ് എടരിക്കോട് ടൗണില്‍ വെച്ച്‌ കാര്‍ റോഡിന് വിലങ്ങനെ ഇട്ട് തടഞ്ഞു. റോഡില്‍ വൈകുന്നേരമായതിനാല്‍ നല്ല തിരക്കുള്ള സമയമായിരുന്നു. നടുറോഡില്‍ ബസ് പെട്ടതിന് പിന്നാലെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ഹൈവേ പൊലീസ് സ്ഥലത്ത് എത്തി യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരം റോഡില്‍ കുടുങ്ങിയ ബസ് ഉടമകള്‍ എത്തി സ്പെയര്‍ ഉപയോഗിച്ച്‌ രാത്രിയോടെ കൊണ്ടുപോവുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}