സ്കൂളടയ്ക്കും മുൻപ് വിദ്യാർത്ഥികൾക്ക് 5 കിലോ അരി നൽകും;

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് സർക്കാർ. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാർഥികൾക്കാണ് അരി ലഭ്യമാക്കുക. 

വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചുനൽകും. അരി എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽനിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി.

മധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതിനു മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതാണെന്നു സർക്കാർ അറിയിച്ചു.

അതേസമയം, സ്പെഷൽ സ്കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യാനും തീരുമാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}