പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

പറപ്പൂർ: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ നടന്ന കയ്യേറ്റത്തിൽ പ്രതിഷേധിച്ച് പറപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സി പി എം അറിവോട് കൂടി പിണറായി വിജയൻ നടത്തിയ അഴിമതികഥ പുറത്ത് കൊണ്ട് വരുന്നതിൽ ഉള്ള അമർഷം ആണ് യു ഡി എഫ് സാമാജികർക്ക് നേരെ ഉള്ള അക്രമമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിന് മൂസ ടി എടപ്പനാട്ട്, കെ പി ഗിരീഷ് കുമാർ, എൻ പി അസൈനാർ, വേലായുധൻ ആട്ടീരി, മൂസ കൊളക്കട്ടിൽ,അബൂ പാലാണി, അമീർ ബാപ്പു,സി പി നിയാസ്, ഇയാദ് ഒതുക്കുങ്ങൽ, മുസ്തഫ ആലച്ചുള്ളി, പറമ്പൻ സൈദലവി, മാനു ഊരകം എന്നിവർ നേതൃത്വവും നൽകി.

സമാപന യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ അധ്യക്ഷനായി ജില്ലാ കോൺഗ്രസ്‌ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}