വേങ്ങര: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രെബ്യൂണൽ തിരൂരിന്റെയും വേങ്ങര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം 2007 സംബന്ധിച്ച കുടുംബശ്രീ പ്രവർത്തകർ,അംഗണവാടി വർക്കർമാർ,പാരാ ലീഗിൽ വളണ്ടിയർ, സായം പ്രഭാ ഹോമിലെ അംഗങ്ങൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ക്ലാസ് ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. തിരൂർ ആർ.ടി.ഒ സച്ചിൻ കുമാർ യാദവ് ഐ എ എസ് യോഗത്തിൽ മുഖ്യാതിഥിയായി.വിഷയം സംബന്ധിച്ച് അഡ്വക്കറ്റ് സുജാത വർമ്മ ക്ലാസ് എടുത്തു.
യോഗത്തിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത നിർവഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,ജില്ലാ സാമൂഹ്യ നിധി ഓഫീസർ ജോസഫ് റിബല്ലോ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഐ സി ഡി എസ് സൂപ്പർവൈസർ
സായംപ്രഭാ ഹോം കെയർ ഗീവർ തുടങ്ങിയ യോഗത്തിൽ സംസാരിച്ചു.