സംഘധ്വനി രംഗശ്രീ കലാജാഥക്ക് സ്വീകരണം നൽകി

വേങ്ങര: ഹരിത കർമ്മസേനയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പര്യാടനം നടത്തുന്ന സംഘധ്വനി രംഗശ്രീ കലാജാഥക്ക് വേങ്ങര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും ചേർന്ന് സ്വീകരണം നൽകി.

സി ഡി എസ് ചെയർപേഴ്സൺ പ്രസന്നയുടെ അധ്യക്ഷതയിൽ  വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആരിഫ മടപ്പള്ളി പരിപാടി ഉത്ഘാടനം ചെയ്തു.

ഹരിതകർമ സേനയുടെ പ്രധാന്യത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള നാടകം വളരെ രസകരമായ രീതിയിൽ കലാസംഘം അവതരിപ്പിച്ചു. ചടങ്ങിൽ
പഞ്ചായത്ത് മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്തീൻ, കെ വി ഉമ്മർ കോയ, സി പി അബ്ദുൽഖാദർ, അബ്ദുൽ കരീം ടി ടി, ഖമർ ബാനു വേങ്ങര, പറപ്പൂർ സി ഡി എസ് മെമ്പർമാർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}