പാലത്തിങ്ങൽ അങ്ങാടിയിൽ റിമ്പിൾ സ്ട്രീപ്സ് സ്ഥാപിച്ചു

പരപ്പനങ്ങാടി: അപകടം പതിവായ പാലത്തിങ്ങൽ അങ്ങാടിയിൽ അധികാരികൾ ഒടുവിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി റിമ്പിൾ സ്ട്രിപ്‌സ് സ്ഥാപിച്ചു. അപകടങ്ങൾ തുടർക്കഥയാകുന്നത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) താലൂക്ക് കമ്മറ്റി അധികാരികൾക്ക് പരാതി കൊടുക്കുകയും പ്രതിക്ഷേധ സമരം നടത്തുകയും ചെയ്തിരുന്നു അപകടങ്ങൾ ലഘൂകരിക്കുന്നതിന് റിമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു  വൈകിയാണെങ്കിലും നടപടി സ്വീകരിച്ചതിൽ താലൂക്ക് കമ്മറ്റി യോഗം അധികാരികൾക്ക്‌ അഭിനന്ദനം അറിയിച്ചു.

യോഗത്തിൽ മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, പി.രാമാനുജൻ, നിയാസ് അഞ്ചപ്പുര, എം.സി.അറഫാത്ത് പാറപ്പുറം എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}