ചേറൂർ: ചേറൂർ പി. പി. ടി. എം.വൈ. എച്ച്.എസ്. എസിൽ നിന്നും ഈ വർഷം വിരമിക്കുന്ന പത്ത് അധ്യാപകരെ 1996 ലെ എസ്. എസ്. എൽ. സി ബാച്ച് കൂട്ടായ്മയായ സ്വീറ്റ് മെമ്മറീസ്'96 ന്റെ കീഴിൽ സ്കൂളിൽ വെച്ച് ആദരിച്ചു.
സാങ്കേതിക സൗകര്യങ്ങൾ പരിമിതമായ '96ന്റെ സ്കൂൾ കാലത്തു നിന്ന് ഇരുപത്തേഴ് വർഷങ്ങൾക്കിപ്പുറം ഒരു സ്നേഹകൂട്ടായ്മയൊരുക്കിയ സ്വീറ്റ് മെമ്മറീസ് അംഗങ്ങൾ പ്രകടിപ്പിക്കുന്ന ആത്മബന്ധവും കടപ്പാടും ജീവിതത്തിലുടനീളം സൂക്ഷിക്കാൻ പുതിയ തലമുറക്ക് കഴിഞ്ഞാൽ തന്നെ സാമൂഹികമായി നാം നേരിടുന്ന ഒരുപാട് ആധികൾക്ക് പരിഹാരമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
മുനീർ കിളിനക്കോടിന്റെ അധ്യക്ഷതയിൽ ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച സംഗമത്തിന്റെ ഉദ്‌ഘാടനം സ്കൂൾ പ്രിൻസിപ്പാൾ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.
അധ്യാപകരെ കൂടാതെ 35 പൂർവ വിദ്യാർഥികളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ സദസ്സിൽ വെച്ച് കൈമാറി. പ്രശസ്ത ഗായികയും ബാച്ച് അംഗം ആരിഫയുടെ മകളുമായ അഫ്ന ജെബിൻ ഗാനമാലപിച്ചു. ഉസ്മാൻ കോയ, റാബിയ ടീച്ചർ, ജമീൽ തുടങ്ങിയവർ സംസാരിച്ചു. അൻവർ ഷമീം ആസാദ് സ്വാഗതവും സിറാജ് മാട്ടിൽ നന്ദിയും പറഞ്ഞു.