ഊരകം: പൊള്ളുന്ന വെയിലിൽ പക്ഷികൾക്ക് ദാഹമകറ്റാൻ തണ്ണീർ കുടം പദ്ധതിയുമായി കല്ലേങ്ങൽ പടി അംഗനവാടി ജീവനക്കാരും കുട്ടികളും.
പക്ഷികൾ ചേക്കേറുന്ന അങ്കണവാടിക്ക് മുന്നിലുള്ള മരത്തിലാണ് തണ്ണീർകുടം സ്ഥാപിച്ചത്. അങ്കണവാടി വർക്കർ സി മാലതി, ഹെൽപ്പർ പ്രമീള, കുട്ടികൾ എന്നിവർ നേതൃത്വം നൽകി.