വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വക ഇരുത്തി നടപ്പിലാക്കുന്ന അംഗൻവാടി കുട്ടികൾക്കുള്ള സ്മാർട്ട് ഫുഡ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ ഹസീന ബാനു, സൂപ്പർവൈസർമാരായ ഷാഹിന, പുഷ്പ, ലുബിന എന്നിവരും ഹസീബ്,എ കെ മജീദ്, ഇബ്രാഹിം എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.