മഞ്ചേരി: വേനൽ ശക്തമായതോടെ മനുഷ്യേതര ജീവജാലങ്ങൾക്ക് ദാഹജലമൊരുക്കാൻ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി പദ്ധതികളാവിഷ്കരിച്ചു. ജലമാണ് ജീവൻ എന്ന തലവാചകത്തിൽ അരലക്ഷം തണ്ണീർ കുട മൊരുക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾ നടന്ന് വരുന്നു.
പദ്ധതിയുടെ ഭാഗമായി പന്ത്രണ്ട് സോൺ കേന്ദ്രങ്ങളിലും എൺപത്തിമൂന്ന് സർക്കിൾ കേന്ദ്രങ്ങളിലും പ്രമുഖരുടെ നേതൃത്വത്തിൽ തണ്ണീർ കുടത്തിന്റെ സമർപ്പണം നടക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ടി.മുഈനുദ്ധീൻ സഖാഫി നിർവ്വഹിച്ചു.
ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, സൈദ് മുഹമ്മദ് അസ്ഹരി, പി കെ മുഹമ്മദ് ശാഫി, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്,പി.യൂസുഫ് സഅദി,എം.അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു.