ചേറൂർ: ചേറുർ ജി എം എൽ പി സ്കൂൾ 76 മത് വാർഷികാഘോഷം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി. പിടിഎ പ്രസിഡന്റ് ടി പി റഷീദിന്റെ അധ്യക്ഷതയിൽ എച്ച് എം പി ബിന്ദു ടീച്ചറുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടി കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം ചെയ്തു.
കണ്ണമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ വാർഡ് മെമ്പർ റൈഹാനത്ത്,പ്രസന്നകുമാർ (റിട്ടേഡ് എച്ച് എം) എസ് എം സി ചെയർമാൻ മൊയ്തീൻ എൻ കെ,പി ടി എ വൈസ് പ്രസിഡന്റ് ജലീൽ മണ്ടോട്ടിൽ, സക്കീർ അലി കണ്ണേത്ത്, സുനജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചേറൂരിലെ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ജാഫർ കെ ടി, ആലുക്കൽ ജാഫർ,സിറാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കൃഷ്ണൻ മാഷ് (പരപ്പനങ്ങാടി ബി ആർ സി )യുടെ നാടൻ പാട്ടുകളും വേലായുധൻ സി യുടെ മാജിക് പ്രകടനങ്ങളും കുട്ടികളെ വിസ്മയ ലോകത്ത് എത്തിച്ചു. കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളിൽ നാട്ടിലെ പ്രമുഖ ക്ലബ്ബുകൾ ആയ മൊഗാല, പ്ലെയേഴ്സ്, ഹോളിവുഡ് തുടങ്ങിയ ക്ലബ്ബുകളുടെ സഹകരണത്തോട് കൂടി പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും, നാട്ടുകാരും അതിവിപുലമായ ആഘോഷങ്ങളോടെ "കൊലുസ്" 2023 ആഘോഷിച്ചു.