വേങ്ങര: ജാമിഅഃ ജൂനയർ കോളേജ് വിദ്യാർത്ഥി സംഘടന സജ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജാമിഅഃ ജൂനയർ കോളേജുകളിൽ നടപ്പിലാക്കുന്ന വേനൽ ചൂടിൽനിന്നും ആശ്വാസമേകാൻ പറവകൾക്ക് ഒരിറ്റ് ദാഹജലം പദ്ധതി ബദ് രിയ്യ ശരീരത്ത് കോളേജിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ്. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയുമായി അഫിലിയേറ്റ് ചെയിത അറുപത്തി മൂന്നോളം സ്ഥാപനങ്ങളിലാണ് മാർച്ച് 13 മുതൽ 16 വരെ പദ്ധതി നടപ്പിലാക്കുന്നത്.
പ്രസ്തുത പരിപാടിയിൽ മൂസ ഫൈസി പഴമുള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ്, അബ്ദുറഹ്മാൻ റഹ്മാനി,സജ്ദ സംസ്ഥാന പ്രസിഡണ്ട് ജുനൈദ് പരപ്പനങ്ങാടി,കോളേജ് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ ഫയാസ് പുകയൂർ, മുഹമ്മദ് ഷാനി വേങ്ങര,അർഷദ് പൊട്ടിക്കല്ല് എന്നിവർ സംബന്ധിച്ചു.