പ്രഫഷണല്‍ രംഗത്ത് മീഡിയ കാറ്റഗറിയില്‍ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യക്കാരനായി വേങ്ങര സ്വദേശി

യുഎഇ: പ്രഫഷണല്‍ രംഗത്ത് മീഡിയ കാറ്റഗറിയില്‍ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും നാലാമത്തെ യുഎഇ പ്രവാസിയുമെന്ന ബഹുമതിക്ക് അര്‍ഹനായി വേങ്ങര സ്വദേശി അബ്ദുല്‍ റഹിം. പരേതനായ അല്പറമ്പില്‍ അലവി ഹാജിയുടെ മകനായ അബ്ദുല്‍ റഹിം വേങ്ങര ഗവ. ഹൈ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. 

യുഎഇയിലും മറ്റു ജിസിസി രാജ്യങ്ങളിലും യൂറോപ്പിലുമായി 25 വര്‍ഷമായി കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തന മികവിനു കൂടിയുള്ള അംഗീകാരമായി മാറി യുഎഇ ഗോള്‍ഡന്‍ വിസ. യുനസ്‌കോയുടെ അടക്കം പല അംഗീകാരങ്ങളും അബ്ദുല്‍ റഹീമിനെ തേടിയെത്തിയിട്ടുണ്ട്. 

ഇപ്പോള്‍ സൗദി അറേബ്യയില്‍ മീഡിയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന അബ്ലുല്‍ റഹീമിന് എംപ്ലോയി ഓഫ് ദ ഇയര്‍ എന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പഠന രംഗത്തെ മികവിന് ജയലളിതയുടെ അടക്കം പല അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് അബ്ദുല്‍ റഹീം ഇപ്പോള്‍.സൗദി ടൂറിസം അതോറിറ്റിയുടെ ഭാഗമായ നിയോം പദ്ധതിയുമായി ബന്ധപ്പെട്ട് ഐടിപി മീഡിയയില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. ഭാര്യ റജ്‌ല. ഫാത്തിമ യുംന (എംബിബിഎസ് ഹൗസ് സര്‍ജന്‍), ആയിഷ ലിയാന (എംബിബിഎസ് വിദ്യാര്‍ഥിനി), അഹ്‌മദ് ഇസ്മായില്‍(പത്താം ക്ലാസ് വിദ്യാര്‍ഥി)എന്നിവരാണ് മക്കള്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}