വേങ്ങര: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര കൂരിയാട് പ്രദേശത്തെ കോൺഗ്രസ് കുടുംബാംഗവും സൂര്യകാന്തി കൃഷിയിലൂടെ മലപ്പുറം ജില്ലയെ വാനോളം ഉയർത്തിയ കർഷക സഹോദരങ്ങളായ ചെമ്പൻ കബീർ, ചെമ്പൻ ജാഫർ എന്നിവരെ ഡി സി സി പ്രസിഡന്റ് വി എസ് ജോയി പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ കെ പി സി സി ന്യുനപക്ഷ വിഭാഗം ജില്ലാ ചെയർമാൻ പി പി ആലിപ്പു, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, എ കെ എ നസീർ, സക്കീർ അലി കണ്ണേത്ത്, പി പി സഫീർ ബാബു, പി പി എ ബാവ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, റാഫി കൊളക്കാട്ടിൽ, ആസ്യ, അശ്റഫ് ഒറുവിൽ, മറ്റു കോൺഗ്രസ് നേതാക്കളും സന്നിഹിതരായി.
ദിനം പ്രതി ജില്ലയുടെ പല ഭാഗത്ത് നിന്നും നൂറുക്കണക്കിനു കുടുംബങ്ങളാണ് സൂര്യകാന്തി കൃഷി സന്ദർശിക്കാനെത്തുന്നത്.