വേങ്ങര: വേങ്ങര ഗവൺമെന്റ് മോഡേൺ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് വേണ്ടി "സഹപാഠിക്കൊരു കൈത്താങ്ങ്" എന്ന ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ കമ്മറ്റിയും സംയുക്തമായി ശേഖരിച്ച 208500രൂപ സ്കൂൾ പ്രിൻസിപ്പൽ,
എച്ച് എം,പി ടി എ പ്രസിഡന്റ് എ കെ ഫൈസൽ എന്നിവരുടെ സാനിധ്യത്തിൽ കുട്ടിയുടെ മാതാവിന് കൈമാറി.
കിഡ്നി രോഗിയായ അച്ഛനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ അമ്മ കിഡ്നി ദാനം ചെയ്തുവെങ്കിലും അച്ഛൻ മരണത്തിന് കീഴടങ്ങിയതോടെ വളരെ ദുരവസ്ഥയിൽ ആയിരുന്ന ഈ കുടുംബത്തിന് വളരെ വലിയ സഹായമാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.