വേങ്ങര: കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറിയുടെ കീഴിൽ സംഘടിപ്പിച്ച വനിതാവേദി രൂപീകരണ പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രേറിയൻ നഫീസ കാരാടൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി പി ഹസീന ബാനുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ റിട്ട. അധ്യാപിക സഫിയ ടീച്ചറെ ആദരിക്കലും ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർ പേഴ്സൺ ആരിഫ മടപ്പള്ളി, ഒലിവ് പ്രീസ്കൂൾ പ്രിൻസിപ്പൽ ഹസീന ടീച്ചർ, സാക്ഷരതാ പ്രേരക്മാർ, സി ഡി എസ് പ്രസിഡന്റ് തുടങ്ങിയ പ്രമുഖ വനിതകൾ ആശംസകളർപ്പിച്ചു.