ചേറൂർ: കിളിനക്കോട് കരിങ്കാളി കരുവൻകാവ് കിരാതമൂർത്തി ക്ഷേത്രത്തിലെ താലപ്പൊലി, കളംപ്പാട്ടുത്സവത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെത്തി.
ക്ഷേത്രംപ്രസിഡന്റ് വി.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി നെച്ചിക്കാടൻ സുജിത്ത്, ആഘോഷകമ്മിറ്റി സെക്രട്ടറി വി.പി. ചന്ദ്രൻ, കൺവീനർ കെ.വി. അനിൽകുമാർ, ട്രഷറർ വി.പി. റീന, ക്ഷേത്രംട്രഷറർ ടി.കെ. അജീഷ്, വി.പി. രതീഷ് എന്നിവർ പായസം നൽകി സ്വീകരിച്ചു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ, പി.കെ. അസ്‌ലു, പൂക്കുത്ത് മുജീബ് എന്നിവർ തങ്ങളെ അനുഗമിച്ചു.