വേങ്ങര: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ വയോ മധുര പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഷുഗർ രോഗമുള്ള വയോജനങ്ങൾക്ക് സ്വന്തമായി ഷുഗർ നിർണയിക്കുവാൻ സാധിക്കുന്ന ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീർ ടീച്ചർ നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സമീറ പുളിക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വേങ്ങര ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോസഫ് റിബല്ലോ, വേങ്ങര പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അബ്ദുൽ മജീദ് എം, സിപി അബ്ദുൽ ഖാദർ, ഐസിഡിഎസ് സൂപ്പർവൈസർ ഷാഹിന തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.