വേങ്ങര: എ എല്‍ പി സ്‌കൂൾ ഇരിങ്ങല്ലൂര് പുഴച്ചാലിലെ പ്രധാന അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ എം ആര്‍ രഘു മാസ്റ്റര്‍ക്ക് ജനകീയമായി നല്‍കുന്ന യാത്രയയപ്പു പരിപാടികള്‍ തുടങ്ങി. പരിപാടിയുടെ ഭാഗമായി നായര്‍പടിയില്‍ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര കടവത്ത് സമാപിച്ചു.
വിവിധ കലാ പ്രകടനങ്ങളും വാദ്യമേളങ്ങളുടെ അകമ്പടിയും ശ്രദ്ധേയമായി. സ്‌കൂൾ 108-ാം വാര്‍ഷികവും കെട്ടിട ഉദ്ഘാടനവും യാത്രയയപ്പു സമ്മേളനവും ശനിയാഴ്ച
നടക്കും. 38വര്‍ഷത്തെ സര്‍വ്വീസും 36വര്‍ഷം പ്രധാന അധ്യാപകനുമായി സേവനം ചെയ്യാന്‍ സാധിച്ചു വെന്ന അപൂര്‍വ്വ നേട്ടവും രഘുമാസ്റ്റര്‍ക്കുണ്ട്.
വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചടങ് ഹജ്ജ്, കായിക വകുപ്പു മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞാലികുട്ടി എം എല്‍ എ അധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ, ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബശീര്‍ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ തുടങ്ങിയവര്‍ പങ്കെടുക്കും.