വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 86 എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആരിഫയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീനഫസൽ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീനബാനു, മറ്റു മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്‌തീൻ, സി പി അബ്ദുൽ ഖാദർ, മൊയ്‌തീൻ കോയ തോട്ടശ്ശേരി ,ടി ടി അബ്ദുൾ കരീം, റുബീനഅബ്ബാസ്, തൂമ്പയിൽ നുസ്രത്, മൈമൂന എൻ ടി, നുസ്രത് അമ്പാടൻ, നഫീസ എ കെ, ആസ്യ പാറയിൽ, സെക്രട്ടറി രാജശ്രീ, ഇംബ്ലിമെന്റ് ഓഫീസർ ഹരിദാസ്, എസ് സി പ്രമോട്ടർ ബിജു എന്നിവർ പങ്കെടുത്തു.