ചേറൂർ: കണ്ണമംഗലം പാലിയേറ്റീവിന് വേണ്ടി ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മൊമ്മോറിയൽ ജി.എം.യു.പി സ്കൂൾ സമാഹരിച്ച തുക (ഒരു ലക്ഷത്തിന് മുകളിൽ) സ്‌കൂൾ ലീഡർ ഫാത്തിമ ഷംലി പാലിയേറ്റീവ് ചെയർമാൻ ഹസ്സൻ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ബീനാ റാണി ടീച്ചർ, പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ്, പാലിയേറ്റീവ് അംഗം നെടുമ്പള്ളി സൈദു, അധ്യാപകരായ അബ്ദുള്ള സാർ, ശ്രീജിത്ത് സാർ, ഇസ്മയിൽ സാർ, സൈനത്ത് ടീച്ചർ തുടങ്ങി മറ്റ് അധ്യാപകരും കുട്ടികളും പങ്കെടുത്തു.