സി.പി.എം ബാങ്ക് തട്ടിപ്പ്മുസ്ലിം ലീഗ് ധർണ്ണ നടത്തി

പറപ്പൂർ: സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ വീണാലുക്കൽ റൂറൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ 9 കോടിയുടെ തട്ടിപ്പ് നടന്നിട്ട് 4 വർഷം പിന്നിട്ടിട്ടും ഇരകൾക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി വീണാലുക്കലിൽ പ്രതിഷേധ സംഗമം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.ടി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു.

മണ്ഡലം ഭാരവാഹികളായ പി.കെ അസ് ലു, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, സി.അയമുതു മാസ്റ്റർ, സി.ടി.സലീം, ടി.ടി.അഷ്റഫ്, മജീദ് പാലാത്ത്, കെ.എം കോയാമു, കെ.എം നിസാർ, പി.മുഹമ്മദ് ഹനീഫ, കെ.എം മുഹമ്മദ്, എ.വി.ഇസ്ഹാഖ് മാസ്റ്റർ,അലി കുഴിപ്പുറം, കെ.അബ്ദുസ്സലാം, വി.മുബാറക് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}