കോൺഗ്രീറ്റ് ചെയ്ത പള്ളിക്കൽ ബസാർ കലതിക്കുളം റോഡ് ഉദ്ഘാടനം ചെയ്തു

കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് ആറാം വാർഡിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത പള്ളിക്കൽ ബസാർ കലതിക്കുളം റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ യു എം ഹംസ‌ നിർവഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ യു കെ ഇബ്രാഹിം ഹാജി, വാർഡ് പ്രസിഡന്റ്‌ യു കെ അബു ഹാജി, സെക്രട്ടറി അയ്യൂബ് കുഞ്ഞോട്ട്, ഭാരവാഹികളായ യു കെ മൂസ ഹാജി,യു പി അലവി കുട്ടി ഹാജി, ഉസ്മാൻ യു എൻ, കോൺട്രാക്ടർ കൊമ്പത്തിയിൽ മുസ്തഫ എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}