വേങ്ങര ടൗൺ ജി. എം. വി. എച്ച്. എസ്. എസിൽ കാലാവസ്ഥ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര: സമഗ്ര ശിക്ഷ കേരളം (എസ് എസ് കെ) തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സ്ഥാപിച്ച കാലാവസ്ഥ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സമീറപുളിക്കൽ 
സ്കൂളിൽ വച്ച് നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് എ. കെ ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംസുദ്ദീൻ പി (പ്രിൻസിപ്പാൾ ജി എം വി എച്ച് എസ് എസ്  വേങ്ങര ടൗൺ) സ്വാഗതവും ടി രത്നാകരൻ(ഡി,പി, ഒ,എസ്, എസ്,കെ മലപ്പുറം) പദ്ധതി വിശദീകരണവും നടത്തി.

ഹസീന ബാനു (വാർഡ് മെമ്പർ വേങ്ങര ഗ്രാമ പഞ്ചായത്ത്) എംഡി മഹേഷ് (ഡി,പി, ഒ,എസ്, എസ്,കെ മലപ്പുറം), നൗഷാദ് കെഎം (ബി.പി. സി. ബി.ആർ.സി വേങ്ങര) ബിന്ദു (എച്ച് എം, ജി വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ), സിന്ധു കെഎം (പ്രിൻസിപ്പാൾ വി.എച്ച്.എസ്.ഇ, നൗഷാദ് ടി കെ (സി. ആർ. സി.സി.ബി.ആർ.സി വേങ്ങര) സബീറലി (സ്റ്റാഫ് സെക്രട്ടറി ജി. എം.വി.എച്ച്. എസ്.എസ്.വേങ്ങര ടൗൺ)
എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിന് മനോജ് ആർ(എച്ച്. എച്ച്. എസ്.ടി.ജോഗ്രഫി ജി. എം. വി. എച്ച്. എസ്. എസ് വേങ്ങര ടൗൺ) നന്ദിയും പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}