യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി വേങ്ങരയിൽ നൈറ്റ് മാർച്ച് നടത്തി

വേങ്ങര: രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ തുടരുന്ന പക പോക്കൽ രാഷ്ട്രിയത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി  വേങ്ങരയിൽ നൈറ്റ് മാർച്ച് നടത്തി. വേങ്ങര താഴെ അങ്ങാടിയിൽ നിന്നാരംഭിച്ച് രാത്രി ടൗൺ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

സമാപന യോഗം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാക്കിർ കാലടിക്കൽ അധ്യക്ഷത വഹിച്ചു.പി.പി. സഫീർ ബാബു, പി.പി. ആലിപ്പു , കെ. ഗംഗാധരൻ, ടി. കെ. പൂച്ചിയാപ്പു, എം. എ  അസീസ് ഹാജി, സി. ടി, മൊയ്‌ദീൻ, പൂച്ചെങ്ങൽ അലവി, മുരളി ചേറ്റിപ്പുറം, മുള്ളൻ ഹംസ, ടി. വി റഷീദ്, വി. ടി. മൊയ്‌ദീൻ,അഷ്‌റഫ്‌ പറഞ്ചേരി, യഹ്‌യ കെ. കെ,  എന്നിവർ പ്രസംഗിച്ചു. അസീസ് കൈ പ്രൻ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു.

പ്രകടനടത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സിക്രട്ടറി നാസിൽ പൂവിൽ ,ടി.വി. അർജ്ജുൻ , ശബീബ് ചെള്ളി, അശ്റഫലി കെ. പി, ജലീൽ ചീരങ്ങൻ, സി. എച്ച് അനീസ്, അൻവർ മാട്ടിൽ, നവാസ്. ഇ , സിദ്ദീഖ് സി.പി, വാസി ദ് വി.ടി, മുസ്തഫ കാപ്പൻ, സുധീഷ് പാണ്ടി ക ശാല, ആശിഫ് പി.വി ,വാഹിദ് എൻ.ടി, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}