പറപ്പൂർ ഗ്രാമപഞ്ചായത്ത് ശിൽപ്പശാല നടത്തി

പറപ്പൂർ: കാർഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി പറപ്പൂർ ഗ്രാമപഞ്ചായത്ത് വിവിധ വിഭാഗങ്ങൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. പദ്ധതിയിൽ ജില്ലയിൽ ഉൾപ്പെട്ട നാല് പഞ്ചായത്തുകളിൽ ഒന്നാണ് പറപ്പൂർ.ശില്പശാലയുടെ ഉദ്ഘാടനം പ്രസിഡൻ്റ് വി.സലീമ ടീച്ചർ നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കില ഫാക്കൽറ്റി അംഗം കെ മുഹമ്മദ് കുട്ടി ക്ലാസ്സെടുത്തു. സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സൈദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, കൃഷി ഓഫീസർ മഹ്സൂമ പുതുപ്പള്ളി, സെക്രട്ടറി ദിനോജ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.മൊയ്തീൻ കുട്ടി, ട്രൈനർമാരായ അലി കുഴിപ്പുറം, എ.പി ശിബിൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}