ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ഉറവിട മാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിയുടെ പഞ്ചായത്ത് തല വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു. ബയോ കമ്പോസ്റ്റർ ബിൻ - 38 ലക്ഷം രൂപ ചിലവിൽ (2175 പേർക്ക്) ആണ് വിതരണം ചെയ്യുന്നത്. 1400 പേർക്ക് വർക്ക് ഓർഡർ നൽകി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻറ് സെക്രട്ടറി സുകുമാരി, വി. ഇ.ഒ മാരായ ലിജിത്ത്, എ. രാജ്, ആശിഷ് സി വി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}