സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം പരപ്പിൽ പാറ യുവജനസംഘത്തിന്

വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് ''യുവപ്രതിഭാ പുരസ്‌കാരം''  ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി പരപ്പിൽപാറ യുവജന സംഘത്തെ തിരഞ്ഞടുത്തു.
ആലപ്പുഴ ടൗൺഹാളിൽ  വെച്ച് നടന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പു മന്ത്രി സജി ചെറിയാൻ  പുരസ്കാരവും പ്രശക്തി പത്രവും സമ്മാനിച്ചു. 

എം എൽ എ എച്ച്. സലാമിന്റെ അധ്യക്ഷതയിൽ നടന്ന പരുപാടിയിൽ എം.പി എ.എം.ആരിഫ്, ആലപ്പുഴ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സംസഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് എന്നിവർ പങ്കെടുത്തു.
  
വികസനം, പിന്നോക്ക ക്ഷേമ പ്രവർത്തനം, മുതിർന്ന പൗരൻമാരുടെ ക്ഷേമ പ്രവർത്തനം, ആതുര സേവനം, വനിത ശിശുക്ഷേമം, മനുഷ്യവകാശ സംരക്ഷണം, ദുരന്ത നിവാരണ പ്രവർത്തനം, മതസൗഹാർദ്ദം, ദേശീയ മൂല്യങ്ങളുടെ പ്രചരണം, യുവജനക്ഷേമ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ 2021-22 വർഷം നടത്തിയ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ നിന്നും മികച്ച യൂത്ത് ക്ലബ്ബായി പരപ്പിൽപാറ യുവജനസംഘത്തെ  തിരെഞ്ഞെടുക്കപെട്ടത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}