പറപ്പൂർ ശ്രീകുറുമ്പക്കാവിലെ താലപ്പൊലി നാളെ

പറപ്പൂർ: ശ്രീകുറമ്പക്കാവിലെ താലപ്പൊലി ഉത്സവം വെള്ളിയാഴ്ച നടക്കും. പുലർച്ചെ നാലരയ്ക്ക് കാവുണർത്തലോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് ഉഷപൂജ, കവുങ്ങ് എഴുന്നള്ളിപ്പ്, ഉച്ചപ്പൂജ, പ്രസാദഊട്ട് എന്നിവ ഉണ്ടാവും. വൈകീട്ട് നാലിന് കണക്കറായി തറവാട്ടുകാരുടെ കാള കാവിലെത്തുന്നതോടെ കാളവരവ് ആരംഭിക്കും. 

തുടർന്ന് വിവിധദേശങ്ങളിൽനിന്നുളള കാളകൾ ക്ഷേത്രത്തിലെത്തി ക്ഷേത്രംവലംവെച്ച് തൊഴുതുമടങ്ങും.

വൈകീട്ട് ഏഴിന് എളമരം നാട്ടൽ, കളമെഴുത്ത്, സന്ധ്യവേല രാത്രി എട്ടരയ്ക്ക് തായമ്പക, വെളിച്ചപ്പാട്, 10:30 ന് പുറത്തേക്കെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് ശേഷം രാത്രി 12-ന് നടക്കുന്ന കളംപൂയോടെ ആദ്യദിവസത്തെ പരിവാടികൾ അവസാനിക്കും.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തായമ്പകയോടെ രണ്ടാം ദിവസത്തെ ചടങ്ങുകൾ തുടങ്ങും.
ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിലേക്ക് ദേവിയെ തിരിച്ച് എഴുന്നള്ളിപ്പ് നടക്കുന്ന തൊടെ ഉത്സവം സമാപിക്കും നീലമന വടക്കേമഠം ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരി, ശംഭു എമ്പ്രാന്തിരി, ഹരീഷ് എമ്പ്രാന്തിരി, സന്ദീപ് എമ്പ്രാന്തിരി പുതുമന തെക്കേമഠം ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}