വേങ്ങര: പറപ്പൂർ ശ്രീ കുറുമ്പക്കാവിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് പോലീസ് നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നാളെ വൈകുന്നേരം 3 മണി മുതൽ വേങ്ങരയിൽ നിന്ന് വീണാലുക്കൽ വരേയും കോട്ടക്കലിൽ നിന്നും വീണാൽക്കൽ വരേയും
ബസ്സുകളടക്കമുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
വേങ്ങര ഭാഗത്ത് നിന്ന് പോകുന്ന വാഹനങ്ങൾ ഹൈസ്കൂൾ പടി ഇരിങ്ങല്ലൂരിൽ നിന്ന് ഒതുക്കുങ്ങൽ വഴി പോകേണ്ടതാണ്.
കോട്ടക്കൽ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും
ആയുർവേദ കോളേജ് ജംഗ്ഷൻ - പുഴച്ചാൽ വഴി വേങ്ങരയിലേക്ക് വരേണ്ടതാണ്.
ഉത്സവത്തോടനുബന്ധിച്ച് പതിനേഴോളം വരവുകൾ വരേണ്ടത് കാരണത്താലും കഴിഞ്ഞവർഷത്തെ ഉത്സവത്തിന് മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗത കുരുക്കിൽപെട്ടത് കൊണ്ടുമാണ് ഇപ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്
അതുകൊണ്ട് എല്ലാ യാത്രക്കാരും സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.