പറപ്പൂർ: കോട്ടക്കൽ കിഴക്കേ കോവിലകം വക പറപ്പൂർ ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം താലപ്പൊലിയോട് അനുബന്ധിച്ച് വാളക്കുളം ദേശം ഞാറത്തടം ജനകീയ കൊടിവരവ് കമ്മിറ്റി പുറത്തിറക്കിയ ആഘോഷ സപ്ലിമെന്റ് കാവിലമ്മ ശ്രീകുറുമ്പക്കാവിൽ വെച്ച് സപ്ലിമെന്റ് സമിതി ചെയർമാൻ നെല്ലിക്കാട്ട് ചെറീത് ലാൽ ക്ഷേത്രം മേൽ ശാന്തി നീലമന വടക്കേമഠം നാരായണൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു.
ഞാറത്തടം കൊടിവരവ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ, സെക്രട്ടറി പി പി സുരേഷ് ബാബു,ട്രെഷറർ ബൈജു അറക്കൽ, ഭാരവാഹികളായ രതീഷ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം ഹരിദാസൻ, സെക്രട്ടറി സിപി രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രഭാശങ്കർ, മീഡിയ കൺവീനർ രവിനാഥ് ഇന്ദ്രപ്രസ്ഥം, കമ്മിറ്റി അംഗങ്ങളായ എം രാധാകൃഷ്ണൻ, ബാബു തപസ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.