മാലിന്യം വെറുതെ ത​ള്ളേണ്ട; പിടിവീഴും


മ​ല​പ്പു​റം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​​ലി​​ന്യ സം​​സ്ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലെ നി​​യ​​മ​​ലം​​ഘ​​നം ക​​ണ്ടെ​​ത്താ​​നും നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​നു​​മാ​​യി ജി​ല്ല​ത​ല എ​​ൻ​​ഫോ​​ഴ്സ്മെ​​ന്റ് സ്ക്വാ​​ഡ് രൂ​പ​വ​ത്ക​രി​ച്ചു. ത​​ദ്ദേ​​ശ വ​​കു​​പ്പ്, ശു​​ചി​ത്വ​ മി​​ഷ​​ൻ, പൊ​​ലീ​​സ് എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ള​​ട​​ങ്ങി​​യ സ്ക്വാ​​ഡ് സം​സ്ഥാ​ന​ത്തെ എ​​ല്ലാ ജി​​ല്ല​​ക​ളി​ലും പ്ര​​വ​​ര്‍ത്തി​​ക്കും. മാ​ലി​ന്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും സ്ക്വാ​ഡി​ന് അ​ധി​കാ​ര​മു​ണ്ടാ​കും. മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, പ​രി​ശോ​ധ​ന​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത എ​ന്നി​വ കാ​ര​ണം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കാ​റി​ല്ല. ഈ ​സാ​ഹ​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​റി​ന്‍റെ പു​തി​യ തീ​രു​മാ​നം.

ടീം ​ഇ​ങ്ങ​നെ

ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ (ഇ​ൻ​ചാ​ർ​ജ്) വി.​കെ. മു​ര​ളി ചെ​യ​ർ​മാ​നും ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പി. ​ഹൈ​ദ്രോ​സ് ജി​ല്ല​ത​ല നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡു​മാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന് ര​ണ്ട് ടീ​മു​ക​ളാ​ണു​ള്ള​ത്. പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​നി​റ്റ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ന​ജീ​ബ് കി​ളി​യ​ണ്ണി ലീ​ഡ​റാ​യു​ള്ള ടീം ​ഒ​ന്നും പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​നി​റ്റ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സ​ഹ​റു​ദ്ദീ​ൻ ലീ​ഡ​റാ​യു​ള്ള ടീം ​ര​ണ്ടും.

നി​ല​മ്പൂ​ർ, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, വ​ണ്ടൂ​ർ, കാ​ളി​കാ​വ്, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ടീം ​ഒ​ന്നി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള​ത്. കു​റ്റി​പ്പു​റം, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ, തി​രൂ​ർ, പെ​രു​മ്പ​ട​പ്പ്, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, പൊ​ന്നാ​നി, തി​രൂ​ർ, താ​നൂ​ർ, വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ടീം ​ര​ണ്ടി​ന് കീ​ഴി​ലു​ള്ള​ത്.

സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം

മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന ന​ട​ത്ത​ൽ, അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യം പി​ടി​ച്ചെ​ടു​ക്ക​ൽ, ഉ​ട​ന​ടി പി​ഴ ഈ​ടാ​ക്ക​ൽ, മാ​ലി​ന്യം ക​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ട​ൽ, ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള അ​നു​മ​തി​പ​ത്ര​ങ്ങ​ൾ റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി​യ​വ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}