സോഷ്യൽ മീഡിയയിൽ വൈറലായ വേങ്ങരയിലെ പൂച്ച മരണപ്പെട്ടു

വേങ്ങര: കുറച്ചുനാളുകൾക്കു മുമ്പ് എസിപി ബോർഡിൽ കുടുങ്ങിയ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന പൂച്ച വാഹനമിടിച്ച് മരിച്ചു.

വേങ്ങര ബസ് സ്റ്റാന്റിനും പോസ്റ്റോഫീസിനും ഇടയിൽ എല്ലാവരുടെയും പ്രിയപ്പെട്ടതായിരുന്ന ഈപൂച്ച ഇന്ന് ചൊവ്വാഴ്ച അൽഫാസ് മെഡിക്കൽസിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് മരണപ്പെടുകയായിരുന്നു. 

എല്ലാ ദിവസവും ബസ്റ്റാന്റിനും പോസ്റ്റ് ഓഫീസിലും ഇടയിലുള്ള എല്ലാ കടയിലും കയറിയിറങ്ങുകയും എല്ലാവരുടെയും തലോടൽ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു, ഈ പൂച്ചയുടെ മരണം വേങ്ങര ടൗണിലെ കച്ചവടക്കാരെയും ഓട്ടോറിക്ഷക്കാരെയും വളരെയധികം ദുഃഖത്തിലാഴ്ത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}