കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കൊളപ്പുറം: ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി കൊളപ്പുറം ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷനായി. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മാർച്ച് ഉദ്ഘാടനം ചെയ്തു. 

ജില്ലാ ചെയർമാൻ പി.പി ആലിപ്പു, ഡി സി സി അംഗം എ കെ നസീർ , എ ഐ സി സി മൈനോറിറ്റി കോൺഗ്രസ് ഡൽഹി ചെയർമാൻ കാവുങ്ങൽ അബ്ദുള്ള, ജില്ലാ ഭാരവാഹികളായ സക്കീർ അലി കണ്ണേത്ത്, കരീം കാബ്രൻ, പി പി എ ബാവ, റഷീദ് വടക്കൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പി കെ സിദ്ദീഖ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഇ.കെ ആലി മൊയ്ദീൻ, ഹംസ തെങ്ങിലാൻ, ബേങ്ക് വൈസ് പ്രസിഡന്റ് ഹാഷിം പികെ, ഷമീം തറി, കാവുങ്ങൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഡ്വ പ്രജിത്ത് കണ്ണമംഗലം, നാസിൽ പൂവിൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.കെ മൂസ ഹാജി, മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ, സക്കീർ ഹാജി, ഹസ്സൻ പി കെ, ഉബൈദ് വി.അബൂബക്കർ കെ.കെ, മജീദ് പൂളക്കൽ, സുരേഷ് മമ്പുറം, അബ്ദുൽ ഖാദർ വി, രാജൻ വാക്കയിൽ, സേവാദൾ ജില്ലാ സെക്രട്ടറി പ്രമോദ് ചാലിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി ശാരത്ത്, ജവഹർ ബാല മഞ്ച് നിയോജക മണ്ഡലം പ്രസിഡന്റ് കബീർ വെട്ടിയാടൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മജീദ് എ പി . മഹ്റൂഫ് കണ്ണമംഗലം .ഉണ്ണി വലിയ പറമ്പ് . ജാഫർ കുറ്റൂർ .കെ എസ് യു അസംബ്ലി വൈസ് പ്രസിഡന്റ് സവാദ് സലീം. ഫെസൽ പി പി. കെ.കുഞ്ഞിമൊയ്ദീൻ കുട്ടി .മുജീബ് പി പി. ഹമീദ്. കൈബർ. മുജീബ്. സന്തോഷ്.എന്നിവർ നേതൃത്വം നൽകി. വിവിധ പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു. പ്രതിഷേധത്തിൽ നൂറ്കണക്കിനാളുകൾ പങ്കാളിയായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}