എസ്.വൈ.എസ് എലൈറ്റ് കോൺഫെറൻസ് സമാപിച്ചു

മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എലൈറ്റ് കോൺഫെറൻസ് സമാപിച്ചു. 
ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക വത്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ "സകാത്ത് തത്വവും പ്രയോഗവും " എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി.

യൂത്ത് സ്‌ക്വയറിൽ നടന്ന പരിപാടി  ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ ,പി.ടി. നജീബ്, കെ. സൈനുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}