എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന ഉപരിപഠന സഹായിയുടെ കവർ പ്രകാശന കർമം നിർവ്വഹിച്ചു

എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന ഉപരിപഠന സഹായിയുടെ കവർ പ്രകാശന കർമം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു.

എസ്. എസ്. എൽ. സി, പ്ലസ് ടു കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികൾക്ക് അനുസരിച്ച് ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് തുടർ പഠനത്തിന് ഏത് കോഴ്സുകൾ തിരഞ്ഞെടുക്കണം, ആഗ്രഹിക്കുന്ന കരിയറിലേക്ക് എങ്ങനെ എത്തിപ്പെടാം എന്ന കാര്യത്തിലൊക്കെ ഉള്ള ധാരണക്കുറവുകൾ. അതിന് വലിയൊരു രീതിയിൽ എം. എസ്. എഫ് ന്റെ ഈ നിർമിതി പരിഹാരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}