നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാലകൾ ചേർത്ത സോഡയും കൂടുതൽ കുടിക്കുന്നവർ ശ്രദ്ധിക്കുക;

മലപ്പുറം: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേർത്ത സോഡ കുടിക്കുന്നതും രക്തസമ്മർദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് അൽമാസ് ആശുപത്രിയിലെ ഡോക്ടർ നിഹ്മത്തുല്ല മാടമ്പാട്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകൾ ചേർത്ത സോഡ കുടിക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ് ഇടക്കെപ്പോഴെങ്കിലും ബീച്ചിൽ പോകുമ്പോൾ മാത്രമാണ് ഇവ കഴിച്ചിരുന്നത്. ഒരു ദിവസം നമുക്ക് കഴിക്കാൻ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 gm മാത്രമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രക്തസമ്മർദം ഉണ്ടാക്കുകയും അതോടൊപ്പം വൃക്കയെ വലിയ തോതിൽ ബാധിക്കുമെന്നും ഡോക്ടർ പറയുന്നു.

✍️ഡോക്ടർ നിഹ്മത്തുല്ല മാടമ്പാട്ടിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

ഉപ്പും മുളകും

വാർഡിൽ നിന്നും RMOയുടെ ഒരു കാൾ വന്നു. എമർജൻസി ആയി ഒരു പേഷ്യന്റിനെ ഡയാലിസിസ് ചെയ്യണം. ഐ സി യു വിളിച്ചു സ്റ്റാഫിന് വേണ്ട നിർദേശങ്ങൾ നൽകി ഞാൻ വീട്ടിൽ നിന്നു ഇറങ്ങി. വരുന്ന വഴി റോഡരികിൽ, ചുരുങ്ങിയത് അഞ്ചാറു സ്ഥലത്തെങ്കിലും  വലിയ ജനതിരക്ക്. ഉപ്പിലിട്ട മാങ്ങയും കൈതചക്കയും സോഡയും എല്ലാം കഴിക്കാൻ തടിച്ചു കൂടിയ കുട്ടികളും മുതിർന്നവരും.
ഒരു കാലത്ത് വല്ലപ്പോഴും, വല്ല ബീച്ചിൽ പോകുമ്പോഴോ മറ്റോ മാത്രമായിരുന്നു ഉപ്പിലിട്ടത് കഴ്ച്ചിരുന്നത്. ഇപ്പോൾ പ്രത്യേകിച്ച് നോമ്പ് കാലത്ത് അതൊരു trend ആയി മാറിയിരിക്കുകയാണ് .ഒരു ദിവസം നമുക്ക് കഴിക്കാൻ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 gm മാത്രമാണ്. കേരളീയരുടെ സാധാരണ ഭക്ഷണത്തിൽ തന്നെ ഉപ്പിന്റെ അളവ് കൂടുതലുണ്ട്. ഉപ്പിലിട്ടതിന് ഇതിലും എത്രയോ മടങ്ങുണ്ടാവും..  ഇതെല്ലാം കൂടി വൃക്കകൾക്ക് കൊടുക്കുന്ന പണി ചില്ലറ ഒന്നുമല്ല. മാത്രമല്ല നോമ്പെടുത്തു ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറവുള്ള സമയത്ത് ഉപ്പ് കൂടുതൽ പ്രശ്നക്കാരനാവും. പതിയെ രക്തസമ്മർദ്ധം കൂട്ടുക്കയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അത് കൊണ്ട് ഉപ്പിലിട്ടത് കൂടുതൽ കഴിക്കുന്നവർ ജാഗ്രതൈ..
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}