രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് സോഷ്യൽ മീഡിയ ക്യാമ്പയിൻ

മലപ്പുറം: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സോഷ്യൽ മീഡിയ ക്യാമ്പയിൻ
സംഘടിപ്പിക്കുന്നു. ഇന്ന് 12 മണിക്ക് 10 ലക്ഷം പ്രവർത്തകർ പ്രൊഫൈലുകൾ മാറ്റി ക്യാമ്പയിനിൽ പങ്കുചേരുമെന്ന് നേതാക്കൾ അറിയിച്ചു.

12 മണിക്ക് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാകും ആദ്യം പ്രൊഫൈൽ പിക്ചർ മാറ്റുക. പിന്നീട് പാർട്ടി പ്രവർത്തകരും, അനുഭാവികളും പ്രൊഫൈൽ മാറ്റി ക്യാമ്പയിനിന്റെ ഭാഗമാകും.

അതിശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗ് രാഹുൽ ഗാന്ധിക്കെതിരായ നടപടികളെ എതിർത്ത് കൈക്കൊള്ളുന്നത്. ഇന്നലെ
കോഴിക്കോട് നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ പതിവിന് വിപരീതമായി പാണക്കാട് തങ്ങൾമാർ അടക്കമുള്ളവർ പന്തവുമായി മുന്നിൽ തന്നെ നിന്നു. രാഹുൽ
ഗാന്ധി വിഷയത്തിൽ മുസ്ലിം ലീഗ് അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്നതിന് തെളിവായാണ് പലരും ഇതിനെ കാണുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}