രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം: വേങ്ങരയിൽ പ്രതിഷേധ ധർണ നടത്തി

വേങ്ങര: കോർപറേറ്റുകൾക്ക് രാജ്യം അടിയറവെച്ച മോദി ജനാധിപത്യത്തെ ഭയപ്പെടുകയാണെന്ന് പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ. രാഹുലിനെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരേ യു.ഡി.എഫ്. വേങ്ങര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. മണ്ഡലം ചെയർമാൻ പി.എ. ചെറീത് അധ്യക്ഷത വഹിച്ചു. പി.പി. സഫീർ ബാബു, കാമ്പ്രൻ അബ്ദുൽമജീദ്, പി.കെ. അസ്‌ലു, കെ.പി. അനസ്, മണി നീലഞ്ചേരി, എ.കെ.എ. നസീർ, കെ. രാധാകൃഷ്ണൻ, പി.പി. ആലിപ്പു, എൻ.ടി. നാസർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}