പരപ്പിൽപാറ യുവജന സംഘത്തിന് വേങ്ങര പഞ്ചായത്തിന്റെ പ്രത്യേക ആദരവ്

വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ 2022 -23 വർഷത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ പുരസ്കാരം നേടിയ വേങ്ങര ഗ്രാമപഞ്ചായത്തിലെ  പരപ്പിൽപാറ യുവജന സംഘത്തിന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക ആദരവ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി.ഹസീന ഫസൽ നൽകി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ച്യാപ്പു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീം, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹാരിഫ എം, ഹസീനാ ബാനു, മറ്റു മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}