പറപ്പൂർ കാട്ട്യേക്കാവിലെ ആറാട്ട് മഹോത്സവം ഏപ്രിൽ 20 മുതൽ 26 വരെ

വേങ്ങര: കൊറോണ മഹാമാരി പടർത്തിയ ഭീതിദമായ സാഹചര്യങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഒരുങ്ങുകയാണ്. ഈ വർഷത്തെ ആറാട്ട് മഹോത്സവം 2023 ഏപ്രിൽ 20 മുതൽ 26 (1198 മേടം 6 മുതൽ 12) വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ ഉത്സവ നാളിൽ തന്നെ ക്ഷേത്രത്തിലെ കിരാതമൂർത്തി ദേവനുള്ള ധ്വജപ്രതിഷ്ഠയും നടക്കുന്നതാണ്.

കൊടിയേറ്റം മുതൽ കോടിയിറക്കം വരെയുള്ള ദിവസങ്ങളിൽ കളിയാട്ടം, തെയ്യം തിറ മഹോത്സവം, പന്തീരായിരം നാളികേരമുടയ്ക്കൽ, കളംപാട്ട്, സർപ്പബലി, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, പള്ളിവേട്ട, ആറാട്ട് തുടങ്ങി വിവിധ ആചാര അനുഷ്‌ഠാന ആഘോഷങ്ങളോടെ നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലും ക്ഷേത്രം മാർഗ്ഗദർശി രാജീവ്‌ ജി അഗസ്ത്യമലയുടെ മേൽനോട്ടത്തിലും, ക്ഷേത്രം മേൽശാന്തി കൗശമനത്ത് ഇല്ലം വിഷ്ണു പ്രസാദ് നമ്പൂതിരിയുടേയും, ക്ഷേത്രകമ്മറ്റി ഭാരവാഹികളുടേയും നേതൃത്വത്തിലുമായി നടക്കുന്ന ആറാട്ട് മഹോത്‌സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും സനാതനധർമ്മ വിശ്വാസികളുടേയും പ്രാർത്ഥനയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ രവിനാഥ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി രവികുമാർ പിഎം, ജയേഷ് പിഎം, സി സുകുമാരൻ, ബാബുരാജ്,
സുരേഷ് കുമാർ അമ്പാടി, ജയപ്രകാശ് 
എന്നിവർ അഭ്യർത്ഥിച്ചു.

എല്ലാ ദിവസവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}