സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസും ഡിസ്റ്റിങ്ഷനും നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വേങ്ങര: ചേറൂർ റോഡ് ദാറുൽ ഉലൂം മദ്രസയിൽ എസ്. കെ. എസ്. എസ്. എഫ് ചേറൂർ റോഡ് യൂണിറ്റ് സഹചാരി സെന്ററിന്റെ കീഴിൽ നടത്തിയ Recta Linea ഇഫ്താർ മീറ്റ് ചടങ്ങിൽ വെച്ച് സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസും ഡിസ്റ്റിങ്ഷനും നേടിയ വിദ്യാർത്ഥികളെ ദാറുൽ ഉലൂം മദ്രസ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചു.

പൊതു പരീക്ഷ ക്ലാസുകളായ 5, 7, 10 എന്നീ ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച്  ദാറുൽഉലൂം മദ്രസ 100%  നേട്ടം കൈവരിച്ചു. സദർ മുഅല്ലിം സലീം ഫൈസി വിശാറത്ത് അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി അബൂബക്കർ ഹാജി പി. പി സ്വാഗതം പറയുകയും ട്രഷറർ എൻ മൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ ഉസ്താദ്, മുനീർ മുസ്ലിയാർ മരുതിൽ, സൈതലവി പി പി, കാരി ജലീൽ, സൽമാൻ പി പി, മരുതിൽ ഹംസ കുട്ടി, സൈനുൽ ആബിദ്, ജവാദ്, ആബിദ് ഇ.കെ, മുജീബ് കെ. കെ, എം കെ അഹമ്മദ് ഹാജി, കുഞ്ഞാലസ്സൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}